മിന്നൽ രക്ഷാകവചത്തിൻറെ ജോലിക്കാരൻ.. വള്ളക്കടവ് സ്വദേശി പമ്പാ നദിയിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റാന്നി പമ്പാ നദിയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷൈനു (47) ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് ഷൈനു നദിയിൽ പോയതായി പൊലീസിന് വിവരം ലഭിച്ചത്.

റാന്നി അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമനസേനയിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.

മരണപ്പെട്ട ഷൈനു റാന്നി പുതുശ്ശേരിമലയിൽ നിന്ന് വിവാഹം കഴിച്ച് താമസിച്ചു വരുകയായിരുന്നു. മിന്നൽ രക്ഷാകവചത്തിൻ്റെ ജോലിക്കാരനാണ്. മക്കൾ: ശ്രിജിത്തും സിദ്ധാർഥും ഹൈസ്കൂൾ വിദ്യാർഥികളാണ്. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button