വൈദ്യുതാഘാതമേറ്റ് സൗദിയിൽ ആലപ്പുഴ സ്വദേശി മരിച്ചു…

വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ താമസസ്ഥലത്തുണ്ടായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.

Related Articles

Back to top button