ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കം….സൈബർ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ ജോർജ്…

പത്തനംതിട്ട: സൈബർ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി വീണ ജോർജ്. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വീണ ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത് തോൽവി ഭയന്നുള്ള രണ്ടാമത്തെ നാടകമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി പ്രതികരിച്ചു.
രൂക്ഷമായ സൈബർ ആക്രമണത്തെ തുടർന്നാണ് മന്ത്രി വീണ ജോർജ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വീണ ജോർജ്. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിത്.
ലൈംഗിക ചുവയുള്ള വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും എല്ലാ പരിധിയും വിട്ടെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, തോൽവി ഭയന്നുള്ള വീണാ ജോർജിന്റെ രണ്ടാമത്തെ നാടകമാണിതെന്ന് അബിൻ വർക്കി പ്രതികരിച്ചു. തനിക്കുനേരെയും സൈബർ അധിക്ഷേപം ഉണ്ടെന്നും എല്ലാ സൈബർ ആക്രമണങ്ങളെയും എതിർക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥിയായ അബിൻ പറഞ്ഞു.



