കിണറ്റിൽവീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കാൻ പിന്നാലെ ചാടിയത് അമ്മ.. അവസാനം ഇരുവരെയും പുറത്തെടുത്തത്..

കിണറ്റിൽവിണ രണ്ടരവയസ്സുകാരിയെയും രക്ഷിക്കുവാൻ പിന്നാലെ ചാടിയ അമ്മയെയും നാട്ടുകാരെത്തി കരയ്ക്കു കയറ്റി. പൊൻവിള വിനീതിന്റെ മകൾ അനാമിക, ഭാര്യ ബിന്ദു എന്നിവരെയാണ് രക്ഷിച്ചത്.വീടിനു സമീപത്ത് മതിൽ നിർമിക്കുവാനായി തീർത്ത മൺകൂനയ്ക്ക് മുകളിൽ നിന്ന് കളിക്കുകയായിരുന്ന അനാമിക അബദ്ധത്തിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. ഇതുകണ്ട ബിന്ദു കുഞ്ഞിനെ രക്ഷിക്കാനായി പിന്നാലെ ചാടി. കുഞ്ഞിനെ വെള്ളത്തിനു മുകളിൽ സുരക്ഷിതയാക്കിയശേഷം ബിന്ദു നിലവിളിച്ചു.

ഇതുകേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി എസ്എടി ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button