യുഡിഎഫ് ഘടക കക്ഷിയായ ജെഎസ്എസിൽ തമ്മിലടി രൂക്ഷം…

തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷിയായ ജെ എസ് എസിൽ തമ്മിലടി രൂക്ഷം. ജനറൽ സെക്രട്ടറിയെ പുറത്താക്കിയ നടപടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിനെ പുറത്താക്കി തിരിച്ചടിച്ചിരിക്കുകയാണ് പാർട്ടിക്കുള്ളിലെ മറുവിഭാഗം. സംസ്ഥാന പ്രസിഡൻ്റ് എ വി താമരാക്ഷനും ജനറൽ സെക്രട്ടറി രാജൻ ബാബുവും രണ്ട് ഭാഗത്തായി നിന്നുള്ള കൊമ്പുകോർക്കലാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്.

കഴിഞ്ഞ ആഴ്ച താമരാക്ഷൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ചേർന്ന പാർട്ടി നേതൃയോഗം രാജൻ ബാബുവിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നത്. സംസ്ഥാന പ്രസിഡൻ്റ് എ വി താമരാക്ഷനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി രാജൻ ബാബു പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button