പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയിൽ കയറ്റി ലൈംഗിക അതിക്രമം….യുവാവ് പിടിയിൽ…

വയനാട്ടിൽ മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി മാന്‍കുന്ന് ഇന്ദിരാ നിവാസ് കെ.വി. പ്ലമിന്‍(32)ആണ് മാസങ്ങള്‍ക്ക് ശേഷം പിടിയിലായത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍ റെമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button