കായംകുളത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി….പ്രതിക്ക്…

കായംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയ്ക്ക് അമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിൽ 2001ൽ രജിസ്റ്റർ ചെയ്ത പോക്സോകേസിലെ പ്രതി കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി വിവിധ വകുപ്പുകളിലായി അമ്പതു വർഷം കഠിനതടവിനും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം അധികതടവിനും ശിക്ഷ വിധിച്ചത്.

Related Articles

Back to top button