സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു മേയാൻ കെട്ടിയിരുന്ന കറവ പശുവിന്…

കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് ഗുരുതരമായി പരിക്കേറ്റു. കാരായി സ്വദേശിനി രാധയുടെ പശുവിനാണ് അപകടം സംഭവിച്ചത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ, സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയിരുന്ന പശു സ്ഫോടക വസ്തു ചവിട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ പശുവിന്റെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പശുവെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് കണ്ണവം പൊലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാറിന്റെയും എസ്‌ഐ അനൂപിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. പൊട്ടിത്തെറിച്ച സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button