കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു

ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി കെയ്ക്കാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയിലാണ് സംഭവം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്‍ വീഴുകയും, വീണുകിടന്ന സതീശന്റെ കാലില്‍ കാട്ടാന ചവിട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയ ശേഷം പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Related Articles

Back to top button