ലക്ഷ്യം വാടക വീടുകളിലെ ആളുകളെ, റൗഡി ലിസ്റ്റിൽ പേര്..ബിസിനസ്..
വാടക വീടുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. നെടുമങ്ങാട് വില്ലേജിൽ വാളിക്കോട് ദർശന സ്കൂളിന് സമീപം താമസിക്കുന്ന ഷംനാസ് നാസറിനെയാണ് 2.97 മില്ലിഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ടീം പിടികൂടിയത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും വാടക വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുകയാണ് പതിവെന്നതിനാൽ എക്സൈസിൽ സമാനമായ നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം റൂറൽ ഡാൻസാഫ്സ് ടീം അംഗങ്ങളായ എസ് ഐ ഓസ്റ്റിൻ ജി. ഡെന്നിസൺ, സജുകുമാർ, സതികുമാർ, അനൂപ്, ഉമേഷ്, അഖിൽ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.