സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു…തർക്കത്തിനുള്ള കാരണം..

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് കുത്തേറ്റു. കുന്നംകുളം ആർത്താറ്റ് സ്വദേശി സജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും വയറിലും കുത്തേറ്റ നിലയിലാണ് സജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പരക്കാട് പാലേരി വീട്ടിൽ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പരക്കാട് വെച്ചാണ് സംഭവം.

സജീഷിന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ചിരിക്കുന്ന ചേലക്കര പരക്കാടുള്ള വീട്ടിൽ വന്നപ്പോഴാണ് അയൽവാസിയായ അജീഷുമായി വാക്കുതർക്കമുണ്ടായത്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചതായും നാട്ടുകാർ പറയുന്നു. രാത്രിയിൽ തർക്കമുണ്ടാകുകയും സജീഷിന് കുത്തേൽക്കുകയുമായിരുന്നു. അജീഷ് ഗൾഫിൽ നിന്നും നാട്ടിലെത്തി അടുത്ത് തന്നെ മടങ്ങിപ്പോകാനുമുള്ള തയ്യാറെടുപ്പിലുമായിരുന്നു. ചേലക്കര പൊലീസ്, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Related Articles

Back to top button