കൊല്ലത്ത് അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കൊല്ലം : പുനലൂരിൽ അനധികൃത കച്ചവടത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പുനലൂർ കാഞ്ഞിരംമല സ്വദേശി 73 വയസ്സുള്ള ശശിധരനാണ് പിടിയിലായത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ 68 ലിറ്ററോളം മദ്യമാണ് കണ്ടെടുത്തത്. മദ്യ കച്ചവടത്തിലൂടെ സ്വരൂപിച്ച 89,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.



