മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി….യുവതിയടക്കം 6 പേർ പിടിയിൽ
കർണാടകയിൽ മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സുനിൽകുമാറിനെയാണ് ആറംഗ സംഘം ഹണി ട്രാപ്പിൽ കുടുക്കിയത്. കുന്ദാപൂർ താലൂക്കിലെ കോടിയിൽ താമസിക്കുന്ന അസ്മ (43) എന്ന യുവതിയും സംഘവുമാണ് പിടിയിലായത്.
ബൈന്ദൂർ താലൂക്കിലെ ബഡകെരെ സ്വദേശി സവാദ് (28) ഗുൽവാഡി സ്വദേശി സൈഫുള്ള (38) ഹാംഗ്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷെരീഫ് (36) കുംഭാസി സ്വദേശി അബ്ദുൾ സത്താർ (23) ശിവമോഗ ജില്ലയിലെ ഹൊസനഗരയിൽ താമസിക്കുന്ന അബ്ദുൾ അസീസ് (26) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
സുനിലിനെ കുന്താപ്പുരയിലെ താമസസ്ഥലത്ത് എത്തിച്ച യുവതി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ താമസ സ്ഥലത്തെത്തിയ സുനിലിനെ വീട്ടിൽ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തി. ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നൽകാൻ വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു.