ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം…
ബെംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കല്ലിങ്ങലകത്ത് സ്വദേശി മുജീബ് റഹ്മാന്റെ മകന് അബൂബക്കര്‍ സയ്യാ(23)നാണ് മരിച്ചത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് അപകടം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.



