മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു

മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്–റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. ഇന്ത്യൻ ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബായ് ചാപ്റ്റർ അനുശോചിച്ചു.



