സോളാർ കേസിൽ ഗണേഷ് കുമാറിന് വൻ തിരിച്ചടി…. കോടതി നടപടികൾ തടയണമെന്ന ഹർജി തള്ളി….

കൊല്ലം: സോളാർ ഗൂഢാലോചനക്കേസിൽ സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കനത്ത തിരിച്ചടി. കേസ് നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ നൽകിയ ഹർജി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

തിരഞ്ഞെടുപ്പ് കാലത്തെ സാക്ഷിമൊഴികളും കോടതി നടപടികളും രാഷ്ട്രീയമായി ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രധാന വാദം. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി കേസ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ ലൈംഗിക ആരോപണ കേസിൽ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് വ്യാജരേഖ ചമച്ചുവെന്ന പരാതിയിലാണ് അഡ്വ. സുധീർ ജേക്കബ് ഹർജി നൽകിയത്.

Related Articles

Back to top button