യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം…ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിൽ യാര്‍ഡ് വികസനത്തിന് ദര്‍ഘാസ് ക്ഷണിച്ചു…
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് വികസനത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഇതോടെ കുപ്പിക്കഴുത്ത് ഒഴിവാകുമെന്ന് ഉറപ്പായി. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ പാതകള്‍ വടക്കോട്ട് നീട്ടി യോജിപ്പിച്ചപ്പോള്‍, മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാത എങ്ങുമെത്താതെ ഒരു ടെര്‍മിനസ് പോലെ അവസാനിപ്പിച്ചാണ് ഗുരുവായൂര്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിനാല്‍ മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തുന്ന വണ്ടിയുടെ എഞ്ചിന്‍ വടക്കേയറ്റത്ത് കുടുങ്ങുന്ന അവസ്ഥയായിരുന്നു. മറ്റൊരു വണ്ടിയുടെ എഞ്ചിന്‍ കൊണ്ടുവന്ന് കോച്ചുകള്‍ വലിച്ചുമാറ്റിയാല്‍ മാത്രമേ പ്രസ്തുത എഞ്ചിന്‍ സ്വതന്ത്രമാവുകയുള്ളൂ.