സഹോദരസ്നേഹം, രക്തബന്ധത്തിന്റെ പുറത്താണ്, ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല; മൃണാൾ താക്കൂർ

പ്രണയമെന്നാൽ റീ പാരന്റിങ്ങ് ആണെന്ന് മൃണാൾ താക്കൂർ. പ്രണയബന്ധത്തിലുള്ളവർ പരസ്പരം വളർത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസപരം ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളൂ എന്ന് പറയാൻ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ വളരണമെന്നും മൃണാൾ താക്കൂർ പറയുന്നു. “പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും, വേദനകളും ട്രോമകളും നമ്മള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്‌നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്‌നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല. നമ്മുടെ എല്ലാ നന്മകളും, കുറ്റങ്ങളും, കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്‌നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ സ്ഥാനമുണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ എത്തുന്ന നിമിഷങ്ങളുണ്ടാകും.” മൃണാൾ താക്കൂർ പറയുന്നു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.

Related Articles

Back to top button