ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു…കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം…

A Kollam native died tragically after losing control of his bike and hitting an electric post.

കൊല്ലം : കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊട്ടിയം മയ്യനാട് സ്വദേശി കാർലോസ് ആണ് മരിച്ചത്. പുനലൂരിൽ വിവാഹ സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരിയായിരുന്നു കാർലോസും ബന്ധുവായ ജാനീസ് ജോൺസണും. കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി. പരിക്കേറ്റവരെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കാർലോസിൻ്റെ പരിക്ക് ഗുരുതരമായിരുന്നു. ബന്ധു ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button