ഭാരതപുഴയുടെ തീരത്ത് വൻ തീപിടുത്തം…

പാലക്കാട്-തൃശ്ശൂർ ജില്ലാ അതിർത്തിയായ ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തായി വൻ തീപിടിത്തം. ദേശമംഗലം പഞ്ചായത്തിലെ പള്ളം ഭാഗത്തെ പുഴയ്ക്കുള്ളിലെ കാടുകളിലാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ തീ പടർന്നത്. നിലവിൽ പള്ളം, ഷൊർണൂർ മുണ്ടായ ഭാഗങ്ങളിലേക്ക് തീ ആളിപ്പടരുകയാണ്.
പുഴയുടെ മധ്യഭാഗത്തായതിനാലും വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഭൂപ്രകൃതിയായതിനാലും അഗ്നിരക്ഷാ സേനയ്ക്ക് ഇവിടേക്ക് പ്രവേശിക്കുന്നത് വെല്ലുവിളിയാകുന്നു. അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചതിനൊപ്പം നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ്. പുഴയ്ക്കുള്ളിലെ ജൈവവ്യവസ്ഥയെ സാരമായി ബാധിക്കുന്ന രീതിയിലാണ് തീ പടരുന്നത്.



