കൊല്ലം ഒറ്റക്കലിൽ വൻ തീപിടിത്തം….തീപിടിത്തത്തിൽ…

കൊല്ലം തെന്മല ഒറ്റക്കലിൽ വൻ തീപിടിത്തം. ഒറ്റക്കലിന് സമീപമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്ത് നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്.

കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ലാർക്കിന് സമീപമാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്‌സിന് സ്ഥലത്തേക്ക് എത്തുക വെല്ലുവിളിയാണ്. വലിയ കാറ്റും തീപിടിത്തം വ്യാപിക്കുന്നതിന് കാരണമാകും. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംരക്ഷിത വന പ്രദേശമാണ് സമീപം. കഴിഞ്ഞ വർഷം ഇതേ ഭാ​ഗത്ത് തീപിടിത്തം ഉണ്ടായപ്പോൾ രണ്ട് ദിവസം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Back to top button