കൊച്ചിയിൽ ഫിഷിങ്ങ് ഹാർബറിൽ വൻ തീപിടിത്തം…

കൊച്ചി: കൊച്ചി ചെല്ലാനം ഫിഷിങ്ങ് ഹാർബറിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഫിഷിങ്ങ് ഹാർബറിന് പുലി മുട്ടിന് സമീപം ഉണക്ക ഇലകൾക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും തീപിടിത്തത്തിൽ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. എന്താണ് തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.




