പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു…

കുന്നംകുളം ആർത്താറ്റ് കഴിഞ്ഞ ദിവസം പൊലീസുകാർ ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
ആർത്താറ്റ് മഠത്തിപ്പറമ്പിൽ വീട്ടിൽ 54 വയസ്സുള്ള ശ്രീദേവിയാണ് മരിച്ചത്.

കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് ആർത്താറ്റ് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവിയെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.

Related Articles

Back to top button