ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് മരിച്ചു
ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു (70) ആണ് ദാരുണമായി മരിച്ചത്. ഉച്ചയ്ക്ക് കിടക്കാനായി കട്ടിലിലെ കിടക്ക വൃത്തിയാക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലിൽ പാമ്പുകടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലും, തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.