രാത്രിയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ കൂട്ടം ചേർന്ന് ആക്രമിച്ചു…

കൊല്ലം: കൊല്ലം നെടുമ്പനയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഒമ്പതു പേര്‍ക്കെതിരെ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു.യാതൊരുകാരണവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ബിഎസ്എൻഎൽ ജീവനക്കാരിയായ ധന്യയും കുടുംബവും പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ധന്യയും കുടുംബം ആക്രമണത്തിനിരയായത്.

നെടുമ്പന വലിയവിളയില്‍ ഒരു മരണ വീട്ടിൽ പോയി വരും വഴി കളയ്ക്കല്‍ ഭാഗത്ത് വെച്ച് ഒരു സംഘം കുടുംബത്തെ തടഞ്ഞു നിര്‍ത്തി. ധന്യയും ഭര്‍ത്താവും രണ്ട് സഹോദരങ്ങളും സഹോദരന്‍റെ ഭാര്യയുമാണ് മൂന്ന് ബൈക്കുകളിലായി എത്തിയത്. ആദ്യം ഇളയ സഹോദരന്‍ അതുലിനെ മര്‍ദ്ദിച്ചു. തടയാന്‍ എത്തിയ മറ്റുള്ളവരെ ആയുധങ്ങള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. നായയെ അഴിച്ചുവിട്ട് കടിപ്പിക്കാനും ശ്രമിച്ചു.

Related Articles

Back to top button