വസ്ത്ര വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം…വൻ നാശനഷ്ടം..

കോഴിക്കോട് രാമനാട്ടുകരയിൽ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായി . ഇന്ന് രാവിലെ 7 മണിയോടെയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്നുനില കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന നോർവേ ക്ലോത്ത് സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത് .ഉടനെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു .ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ് തീ നിയന്ത്രണം വിധേയമായിട്ടുണ്ട്. ഇൻവെർട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത് .ഇന്നലെ രാത്രി ഇൻവർട്ടർ ഓഫ് ചെയ്യാതെ പോയതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്. സ്റ്റോറിന്റെ അകത്തുണ്ടായിരുന്ന പകുതിയോളം വസ്ത്രങ്ങൾ നശിച്ചു പോയിട്ടുണ്ട് ബാക്കിയുള്ള വസ്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് .

Related Articles

Back to top button