ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം….

ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം. അരൂർ തുറവൂർ ഉയരപ്പാതയിൽ 189-ാം നമ്പർ പില്ലറിലാണ് തീപിടിത്തമുണ്ടായത്. പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു. വെൽഡിങ് വർക്കിനിടെ സേഫ്റ്റി നെറ്റിന് തീ പിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. അരമണിക്കൂറിലധികം കഴിഞ്ഞാണ് തീ അണച്ചത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.

Related Articles

Back to top button