വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ….പിടിയിലായത്….

കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിൻ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്.

സംഭവത്തിൽ പരാതി ലഭിച്ചതോടെ അമ്പലവയൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ അനുഭവസമ്പത്ത്‌ കൈമുതലാക്കിയാണ് പ്രതി രോഗികളെ ചികിത്സിച്ചിരുന്നത്. ഇയാൾ വ്യാജ രേഖ ചമച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button