മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു…തലയ്ക്കടിയേറ്റ് അയൽവാസി ദാരുണാന്ത്യം…

പത്തനംതിട്ട: മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിയാസിന്‍റെ അടുത്ത ബന്ധവും അയൽവാസിയുമാണ് വഹാബ്. നിയാസും ഭാര്യയും തമ്മിൽ സ്ഥിരം കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് പറയുന്നത്. നിയാസിന്‍റെ വീടിന് തൊട്ടടുത്താണ് വഹാബിന്‍റെ വീട്. മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്‍റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

Related Articles

Back to top button