ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദ്ദനം;   മർദ്ദിച്ചതിന് പിന്നിൽ….

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദ്ദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലം​ഗ സംഘം മർ‌ദ്ദിച്ചത്. യുവതിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചെന്നാണ് എഫ്ഐആർ. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്. അമൽദേവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയിട്ടുണ്ട്  അമൽ ദേവിന് സംസാര ശേഷിയില്ല.

Related Articles

Back to top button