മലമ്പുഴയിൽ മേയാൻ വിട്ട പശു ചത്ത നിലയിൽ… കൊന്നത്…
മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പനയിലാണ് കടുവ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെ കൊന്നു. കഴിഞ്ഞദിവസം മേയാൻ വിട്ട പശുവിനെ കാണാതായതോടെ പരിശോധന നടത്തുകയും ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. പശുവിന് സമീപത്ത് വലിയ കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.



