ജനവാസ മേഖലയിലെ സ്ഥിരം ശല്യക്കാരൻ…കരടി പരിക്കേറ്റ നിലയിൽ കണ്ടെത്തി
A constant nuisance in the residential area…the bear was found injured
പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായിരുന്ന കരടിയാണിത്. പാദത്തിൽ ആനയുടെ ചവിട്ടേറ്റ നിലയിലാണ് കരടിയുള്ളത്. വനം വകുപ്പിന്‍റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് പിടികൂടി. തൃശൂർ മൃഗശാലയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കരടിയെ മാറ്റിയിട്ടുണ്ട്.