സങ്കീർണമായ ശസ്ത്രക്രിയ… മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് നീക്കം ചെയ്തത്…
മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഡയറോഫിലേറിയ വിരയെ. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ നീക്കിയത്. എംഎൽഎ അഡ്വ. പ്രേംകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കൺജക്ടീവ (Conjunctiva) എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.