പോറ്റിയും, അടൂർ പ്രകാശും തമ്മിൽ അടുത്ത സൗഹൃദം; കേരളത്തിന് പുറത്തും കൂടിക്കാഴ്ച്ച നടന്ന, ദൃശ്യങ്ങൾ പുറത്ത്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും, യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദം. പോറ്റിയും , അടൂര്‍ പ്രകാശും തമ്മിലുള്ള കൂടിക്കാഴ്ച കേരളത്തിന് പുറത്ത് വെച്ചും നടന്നുവെന്നതിന്റെ തെളിവുകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ബെംഗളുരുവില്‍ വെച്ചുള്ള കൂടികാഴ്ച്ചയുടെ ദൃശ്യങ്ങളാണിത്. അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ട്. പോറ്റിയും ഒപ്പമുള്ളവരും അടൂര്‍ പ്രകാശിന് സമ്മാനം നല്‍കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലും അടൂര്‍ പ്രകാശ് എത്തിയിരുന്നു. സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന ചിത്രങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു. പോറ്റിയുടെ പുളിമാത്തെ തറവാട് വീട്ടിലും അടൂര്‍ പ്രകാശ് നിത്യസന്ദര്‍ശകനായിരുന്നു.




