മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്…അധ്യാപകനെതിരെ പീഡന പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ….

മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാർത്ഥികൾ. സംസ്‌കൃത അധ്യാപകന്‍ അനിലിന്റെ പീഡനത്തിനിരയായതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊലീസിൽ മൊഴി നൽകി. അനിൽ റിമാൻഡിലാണ്.

സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരനുഭവം തുറന്ന് പറഞ്ഞത്. ആദ്യഘട്ടത്തിൽ

കൗണ്‍സിലിങ്ങിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയത്. യു പി ക്ലാസിലെ ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചില്‍ നടത്തിയതോടെ അടുത്ത ദിവസങ്ങളിലും സിഡബ്ല്യുസി കൗണ്‍സിലിങ് തുടരാനാണ് തീരുമാനം.

Related Articles

Back to top button