മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ് എടുത്തു, പിന്നാലെ പോലീസിന് നേരെ പാമ്പിനെ വീശി യുവാവ്, ചിതറിയോടി പോലീസുകാർ

മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിടികൂടി പിഴയിട്ടു. പിന്നാലെ ട്രാഫിക് പോലീസിന് നേരെ പാമ്പുമായെത്തി യുവാവ്. ഹൈദരബാദിലെ ചന്ദ്രയാൻഗുട്ട ട്രാഫിക് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പതിവ് പരിശോധനകൾക്കിടെയാണ് യുവാവ് മദ്യപിച്ചതായി വ്യക്തമായത്.ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. കേസ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടെ യുവാവ് കൈ കൂപ്പി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദമാക്കി ഓട്ടോ ട്രാഫിക് പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് യുവാവിന്റെ സാധനങ്ങൾ മാറ്റാനും പോലീസ് ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോയ്ക്ക് സമീപത്ത് എത്തിയ യുവാവ് വാഹനത്തിൽ നിന്ന് പാമ്പിനെ എടുത്ത് പോലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പിന്റെ തലയിൽ പിടിച്ച് കയിൽ ചുറ്റിച്ചായിരുന്നു യുവാവിന്റെ സാഹസം.

Related Articles

Back to top button