കെസി വേണുഗോപാലിനെതിരെ സൈബർ ആക്രമണം…കേസെടുത്തു

വീട്ടമ്മയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി, കെ സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍ ആക്രമണം. യുവതി പരാതി നൽകിയതോടെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൈസൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നൽകിയ പരാതിയിലാണ് കേസെടുത്തത്. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബർ ആക്രമണം നടത്തിയത്. ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ‘കുണ്ടറ ബേബി’യെന്ന വ്യാജ ഫേസ്ബുക്ക് ഐ ഡിയില്‍ നിന്നാണ് കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.



