കൊല്ലത്ത് അഞ്ചംഗ കുടുംബത്തെ ആക്രമിച്ച കേസ്…6 പ്രതികൾ പൊലീസിൽ കീഴടങ്ങി…

കൊല്ലം: കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറ് പ്രതികൾ പൊലീസിൽ കീഴടങ്ങി. ഏപ്രിൽ 7ന് രാത്രിയാണ് മരണ വീട്ടിൽ പോയി മടങ്ങിയ അഞ്ചംഗ കുടുംബത്തെ വഴി തടഞ്ഞ് ആക്രമിച്ചത്. മറ്റൊരാളോടുള്ള വൈരാഗ്യത്തിലാണ് യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തെ 9 അംഗ സംഘം ആക്രമിച്ചത്. സ്ത്രീകൾ അടക്കം അതിക്രമത്തിന് ഇരയായിട്ടും വേണ്ട വകുപ്പുകൾ ചുമത്തിയില്ലെന്നും പരാതിക്കാർ പറഞ്ഞു. പ്രതികളെ സ്‌റ്റേഷനിൽ എത്തിച്ചത് പ്രാദേശിക സിപിഎം നേതാവ് ആണെന്നും കുടുംബം ആരോപിച്ചു. കുടുംബം വനിതാ കമ്മീഷനും പട്ടികജാതി വികസന കമ്മീഷനും പരാതി നൽകി.

Related Articles

Back to top button