ആലപ്പുഴയിൽ ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽ വെച്ച് അയൽവാസിയായ വീട്ടമ്മയയെ ആക്രമിച്ച കേസ്..ഒളിവിൽ പോയ പ്രതി പിടിയിൽ..

ആലപ്പുഴ: അയൽവാസിയായ വീട്ടമ്മയയെ ആക്രമിച്ച കേസിലെ പ്രതിതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര റിജൂ ഭവനത്തിൽ റിജൂരാജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച റിജൂ വീട്ടമ്മയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ ഭർത്താവും മകനും തടയാൻ ശ്രമിച്ചപ്പോൾ ഇരുവരെയും ആക്രമിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളിയിൽ നിന്നാണ് സിഐ പി കെ മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button