കൊല്ലത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം….വിദ്യാർത്ഥിക്കും വീട്ടമ്മയ്ക്കും ദാരുണാന്ത്യം…
കൊല്ലം: കൊല്ലത്ത് രണ്ടിടങ്ങളിലായി വാഹനാപകടം. വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കുണ്ടറയിലും വാടി ഹാർബറിന് മുന്നിലുമാണ് അപകടം ഉണ്ടായത്. ഒരു വിദ്യാർത്ഥിയും വീട്ടമ്മയുമാണ് മരിച്ചത്. കുണ്ടറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.
മുളവന സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. കുണ്ടറ ആശുപത്രിമുക്ക് എസ്.ബി.ഐ ബാങ്കിന് സമീപം ഉച്ചയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിജയകുമാരി വൈകിട്ടാണ് മരിച്ചത്. കൊല്ലം വാടി ഹാർബറിന് മുന്നിൽ പിക്കപ്പ് വാഹനം ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. മൂതാക്കര സ്വദേശി രോഹിത് (11) ആണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. രോഹിത്തിന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.