ആലപ്പുഴയിൽ ടെസ്റ്റിന് ഇടയിൽ ബസ്സിന് തീപിടിച്ചു….
അമ്പലപ്പുഴ: ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റിന് ഇടയിൽ ബസ്സിന് തീപിടിച്ചു. ടെസ്റ്റ് നടക്കുന്നതിനിടയിൽ ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് പൊട്ടിത്തെറിയോടുകൂടി തീ പടരുകയായിരുന്നു. ആലപ്പുഴയിൽനിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയാണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആർക്കും പരിക്കില്ല.