ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം… മൂന്ന് പേർക്ക് ദാരുണാന്ത്യം…

മലപ്പുറം മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോഴിക്കോട്-മലപ്പുറം റോഡിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. മണ്ണാർക്കാട് സ്വദേശിയായ കാർ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും പോലീസും കഠിനപ്രയത്നം നടത്തിയാണ് പുറത്തെടുത്തത്. ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button