നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.. നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയപ്പോൾ..

സ്‌കൂട്ടറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് കൊടുംക്രൂരത. നാട്ടുകാര്‍ ഇടപെട്ട് നായയെ രക്ഷിച്ചു. കെട്ടിവലിച്ച യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ വൈകീട്ടാണ് സംഭവം.

വല്ലച്ചിറ ഭാഗത്തുനിന്നും സ്‌കൂട്ടറിന്റെ പിറകില്‍ കെട്ടിയ നിലയില്‍ നായയെ വലിച്ചു കൊണ്ടുവരികയായിരുന്ന യുവാവിനെ തൈക്കാട്ടുശ്ശേരി സെന്ററില്‍ വച്ച് ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ വണ്ടി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

മൃഗസ്‌നേഹിയായ ബിജു കപ്പറത്തിന്റെ നേതൃത്വത്തില്‍ പോസ് പ്രവര്‍ത്തകരെത്തി നായയെ മണ്ണുത്തിയിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മേലാസകലം ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ഒല്ലൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയില്‍ എടുത്തു. ഒളിവില്‍ പോയ യുവാവ് തൈക്കാട്ടുശ്ശേരി സ്വദേശിയാണെന്ന് നാട്ടുകള്‍ പറഞ്ഞു.

Related Articles

Back to top button