പനമരത്ത് ബൊലേറോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു…സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം….

വയനാട്ടില്‍ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44 ) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button