കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച് ബിജെപി പ്രവര്‍ത്തകന്‍….എന്നാൽ…
കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ബിജെപി നേതാവ് അപമാനിച്ചതായി പരാതി. ബിജെപി മാര്‍ച്ചിനിടെയാണ് സംഭവം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയോടാണ് ബിജെപി നേതാവ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മോശമായി പെരുമാറിയത്.
സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ടും നടപടി വൈകുന്നത് പൊലീസ് സേനയില്‍ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.