റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ കുടുങ്ങി, ബൈക്ക് യാത്രികന് പരിക്ക്

റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. നെയ്യാറ്റിൻകരയിലായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രന് ആണ് പരിക്കേറ്റത്. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമെന്നാണ് വിവരം. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് സംഭവം. റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ കുടുങ്ങുകയായിരുന്നു. രാജേന്ദ്രനൊപ്പം ബൈക്കിൽ യാത്ര ചെയ്ത മകൻ അരുണിനും അപകടത്തിൽ പരിക്കേറ്റു. അരുണിന്റെ പരിക്കുകൾ ഗുരുതരമല്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പണി നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.



