ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം…യുവാവിന് ദാരുണാന്ത്യം…

കൊച്ചി: എറണാകുളം കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയിൽ നിന്നുള്ള മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണമായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ്.

Related Articles

Back to top button