കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും.. അന്വേഷണത്തിൽ പൊളിഞ്ഞത്.. ഒടുവിൽ പൊലീസിന്റെ കൈയിൽ…

പോക്സോ കേസിൽ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയിൽ.. പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലിൽ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്പാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലിൽ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം.

തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലിൽ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും കാണാതായ മുഹമ്മദ് നാഫിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞാണ് നാഫി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രതിയായ പോക്സോ കേസിന്റെ വിചാരണ പെരിന്തൽമണ്ണ പോക്സോ കോടതിയിൽ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ ശിക്ഷ ഉറപ്പായ നാഫി ശിക്ഷയിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ആത്മഹത്യാ നാടകം ഒരുക്കിയത്.

നാഫിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധ്യതയുള്ള മുപ്പതോഓളം ആളുകളെ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ നിരീക്ഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒടുവിൽ ഇയാൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണ്ടെത്തി.

Related Articles

Back to top button