‘ക്ഷേമപെന്‍ഷന്‍ എംഎം മണിയുടെ തന്തയുടെ വകയല്ല’.. രൂക്ഷ വിമർശനവുമായി എ എ അസീസ്…

സിപിഐഎം നേതാവ് എം എം മണിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍എസ്പി നേതാവ് എ എ അസീസ്. പെന്‍ഷന്‍ വാങ്ങി ജനങ്ങള്‍ നന്ദികേട് കാണിച്ചെന്ന എം എം മണിയുടെ വാക്കുകള്‍ക്കെതിരെയായിരുന്നു അസീസിന്റെ അധിക്ഷേപം.
‘പെന്‍ഷന്‍ വാങ്ങി നന്ദികേട് കാണിച്ചെന്ന് പറയാന്‍, എംഎം മണിയുടെ തന്തയുടെ വകയാണോ’ എന്നാണ് അസീസിന്റെ ചോദ്യം. കൊല്ലം ഡിസിസിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്റെ അധിക്ഷേപ പരാമര്‍ശം.



