ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ 9 വയസ്സുകാരിയോട് ലൈംഗികാതിക്രമം…ജീവനക്കാരന്…
ആലപ്പുഴ : ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുമാടി സ്വദേശി രമേശനാണ് (52) കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആലപ്പുഴ പുന്നമട കായലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടുംബത്തോടൊപ്പം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു അതിക്രമത്തിനിരയായ ഒമ്പത് വയസ്സുകാരി. ബോട്ടിലെ താൽകാലിക ജീവനക്കാരനായിരുന്ന രമേശന് എതിരെയായിരുന്നു പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.